കോവിഡ് ബാധിച്ച് അച്ഛനും അമ്മയും  മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും

0
26

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അച്ഛനും അമ്മയും  മരിച്ച കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള നടപടികള്‍ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിലവില് സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമുണ്ടെന്നും, വാക്സിനുളുടെ ലഭ്യതക്കുറവ് മൂലം വാക്സിനേഷന്‍ വേഗതയില്‍ മുന്നോട്ട് കൊണ്ടുപോകാന് സാധിക്കാത്ത അവസ്ഥ സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി തുറന്ന് പറഞ്ഞു.  45 മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഈ വിഭാഗത്തില്‍ നമ്മുടെ കൈയ്യിലുള്ള വാക്‌സിന്‍ തീര്‍ന്നിട്ട് കുറേ നാളായി. കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടിരിക്കുകയാണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.