ഇന്ധന വിലവർധന നിയന്ത്രിക്കേണ്ട ബാധ്യത കേന്ദ്രസർക്കാറിൻ്റെതെന്ന് നീതി ആയോഗ് ഉപാധ്യക്ഷൻ

0
18

രാജ്യത്ത് പെട്രോൾ, ഡീസൽ വിലക്കയറ്റം പിടിച്ചു നിർത്തേണ്ടതിന്റെ ബാധ്യത കേന്ദ്രസർക്കാരിനെന്ന് നീതി ആയോ​ഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ.
തുടർച്ചയായി ഇന്ധനവില ഉയരുന്നത് തടയാൻ കേന്ദ്രസർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിലനിർണ്ണായവകാശം എണ്ണ കമ്പനികൾക്കാണെങ്കിലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് കുമാർ പറഞ്ഞു.

ഇന്ധന വിലവർദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീതി ആയോഗിൽ നിന്നും നിർദേശമുണ്ടാകുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ അനിശ്ചിതത്വത്തിൽ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാൻ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വർദ്ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസർവ് ബാങ്ക് നിരീക്ഷിച്ചു.അതേസമയം കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ല. വാക്സിനേഷൻ പൂർണമായാൽ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉൽപാദന, കയറ്റുമതി മേഖലയിൽ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാർ പറഞ്ഞു.