കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരും ബിരുദതല വിദ്യാഭ്യാസം ഇല്ലാത്തവരുമായ പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ സമിതി പുതിയ നിർദേശം മുന്നോട്ടുവച്ചതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. നേരത്തെ നിശ്ചയിച്ച 2,000 ദിനാറുകൾക്ക് പകരം ഒരാൾക്ക് പരമാവധി 1000 ദിനാർ വാർഷിക ഫീസ് ഈടാക്കി റസിഡൻസി പുതുക്കി നൽകാമെന്ന നിർദ്ദേശമാണ് മന്ത്രിസഭ മുന്നോട്ടുവെച്ചത്. വാർഷിക ഫീസും ആരോഗ്യ ഇൻഷൂറൻസ് പോളിസിയും ഉൾപ്പെടെയാണ് ആയിരം ദിനാർ. അറുപതും അതിനുമുകളിലും പ്രായമുള്ളവർക്ക് രാജ്യത്തെ ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ കാരണം ഇൻഷുറൻസ് പോളിസിയുടെ മൂല്യം 500 ദിനാർ ആണെന്നാണ് റിപ്പോർട്ട് പറയുന്നു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Home Middle East Kuwait 60 വയസ്സ് കഴിഞ്ഞവരുടെ റസിഡൻസി പുതുക്കൽ; ഇൻഷുറൻസ് ഉൾപ്പടെ 1000 ദിനാർ ഈടാക്കാമെന്ന നിർദേശവുമായി മന്ത്രിസഭ