ആർട്ടിക്കിൾ 19 വിസ കൈവശമുള്ള 60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് റെസിഡൻസി പുതുക്കി നൽകും

0
26

കുവൈത്ത് സിററി: ആർട്ടിക്കിൾ 19 വിസ കൈവശമുള്ള പ്രവാസികൾക്ക് റെസിഡൻസി പുതുക്കു
ന്നതിനുള്ള നടപടിക്രമങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്‌സ് വഴി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൈസ്കൂൾ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുള്ള 60 വയസ്സിന് മുകളിലുള്ളവരും വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനത്തിൽ ഒരു നിക്ഷേപകനോ വിദേശ പങ്കാളിയോ ആയിട്ടുള്ള ഒരു പ്രവാസിക്കാണ് സേവനം ലഭ്യമാവുക. നിലവിൽ ഇവർ വിസ സ്വന്തം സ്പോൺസർഷിപ്പ്ലേക്കോ കുടുംബ വിസയിലേക്കോ മാറ്റാത്ത വർക്കാണ് വിസ പുതുക്കി നൽകുക.

ആർട്ടിക്കിൾ 19 റെസിഡൻസി ഒരു വാണിജ്യ അല്ലെങ്കിൽ വ്യാവസായിക പ്രവർത്തനത്തിൽ ഒരു നിക്ഷേപകനോ വിദേശ പങ്കാളിയോ ആയി താമസിക്കാൻ ഒരു പ്രവാസിക്കാണ് അനുവദിക്കുന്നത്, കമ്പനിയിലെ പ്രവാസി പങ്കാളിയുടെ പങ്ക് വാണിജ്യ മന്ത്രാലയം വ്യവസ്ഥ ചെയ്തത് അനുസരിച്ച് ഒരു ലക്ഷം ദിനാറിൽ കുറയാത്തതാവണം. ആർട്ടിക്കിൾ 18 അല്ലെങ്കിൽ 17 ആർട്ടിക്കിൾ 22 ലേക്ക് മാറ്റുന്നത് റസിഡൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനയ്ക്ക് വിധേയമാണ് എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.