ഇന്ത്യയിൽ ഗ്രീന്‍ ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു.

0
23

ഡൽഹി: ബ്ലാക്-വൈറ്റ് യെല്ലോ ഫംഗസുകള്‍ക്ക് പുറമെ ഇന്ത്യയിൽ ഗ്രീന്‍ ഫംഗസും റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലാണ് ആദ്യ ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.34കാരനായ ഒരു കൊവിഡ് രോഗിക്കാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ആസ്പര്‍ജിലോസിസ് രോഗബാധയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.വായുവിലൂടെ തന്നെയാണ് ഈ രോഗവും പടരുക. അതേസമയം കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ ഈ രോഗത്തെ കുറിച്ച് പറയാനാവൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ആസ്പര്‍ജിലോസിസ് സാധാരണയായി കണ്ടുവരുന്ന രോഗമല്ല. വളരെ ചുരുക്കം സാഹചര്യത്തില്‍ കണ്ടുവരുന്ന ഈ രോഗം ശ്വാസകോശത്തെയാണ് ബാധിക്കുക.