ഓൺലൈൻ ക്ലാസ്സിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു എന്നാരോപിക്കപ്പെട്ട പ്രൊഫസറെ അനുകൂലിച്ച് ഒരു സംഘം വിദ്യാർഥികൾ

0
33

കുവൈത്ത് സിറ്റി: ഓൺലൈൻ ക്ലാസ്സിനിടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു എന്ന് ആരോപിച്ച് പെട്ട പ്രൊഫസറെ അനുകൂലിച്ചു മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്തെത്തി.  പ്രാദേശിക പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. വീഡിയോ അതിശയോക്തി കലർന്നതാണെന്നും ഇത് പൊതു ധാർമ്മികത ലംഘിക്കുന്നില്ലെന്നുമാണ് പ്രൊഫസറെ ന്യായീകരിക്കുന്ന വിദ്യാർത്ഥികളുടെ വാദം. ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അസുഖത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിൽ ഉപയോഗിച്ച ഒരു ചിത്രീകരണമാണ് വിവാദങ്ങൾക്ക് കാരണമായിരുന്നു വിദ്യാർഥികൾ ചേർന്ന് ഒപ്പിട്ട പ്രസ്താവനയിൽ  പറഞ്ഞുന്നു.

കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ സ്‌കൂളിലെ വീഡിയോയ്ക്ക് ഏകദേശം 126 പ്രതികരണങ്ങളാണ് ലഭിച്ചത്. സംഭവം വിവാദമായതോടെ പ്രൊഫസറെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സംഭവത്തിൽ പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്ന് കുവൈത്ത് പാർലമെൻറ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു