കോവിഡ് 19: ഉത്തരവ് ലംഘിച്ച് ഒത്തുചേരല്‍; കുവൈറ്റിൽ ഒരു സംഘം ആളുകൾ അറസ്റ്റിൽ

0
15

കുവൈറ്റ്: ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ച് ഒത്തുചേർന്ന ഒരുസംഘം ആളുകൾ കുവൈറ്റിൽ അറസ്റ്റിൽ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളുടെ ഒത്തുചേരലിനും കൂട്ടുകൂടലിനും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായിരുന്നു നടപടി. എന്നാസൽ ഇത് ലംഘിച്ച് കൂട്ടം കൂടിയ ആളുകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. നിലവിൽ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളും നിർത്തലാക്കിയിട്ടുണ്ട്. മാളുകൾ, റെസ്റ്ററന്റുകൾ, കല്ല്യാണ മണ്ഡപങ്ങൾ എന്നിവ അടച്ചിടാനും നിർദേശമുണ്ട്. ഇതിന് പുറമെയാണ് പൊതു ജനങ്ങള്‍ക്കായും നിർദേശം നൽകിയിരിക്കുന്നത്.

സമൂഹവ്യാപനത്തിലൂടെ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന് കർശന നിർദേശം ആരോഗ്യ മന്ത്രാലയം നൽകിയിരുന്നു. ഇത് പാലിക്കാത്തതിനാണ് ഇപ്പോൾ‌ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇവർക്കെതിരെ നിയമ നടപടികളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.