കുവൈത്ത് സിറ്റി : കുവൈത്തിലെ സ്കൂളുകളിലെ സുരക്ഷാ ഗാർഡുകളുടെ ശമ്പള പ്രതിസന്ധി തീർത്തും പരിഹരിച്ചതായി ആയി ഈ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇതിലെ സാമ്പത്തിക വിഭാഗം അറിയിച്ചു. ഈ തൊഴിലാളികളെ നിയമിച്ചിരുന്ന കരാർ കമ്പനിക്ക് ഇതുവരെ നൽകേണ്ടിയിരുന്ന തുക മൊത്തമായും നൽകി. 7 ലക്ഷം ദിനാർ ആണ് കരാർ കമ്പനിക്ക് നൽകിയതെന്ന് അൽ-റായ് റിപ്പോർട്ട് ചെയ്തു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് 2020-2021 അധ്യയന വർഷത്തേക്കുള്ള അവസാന വർഷ പരീക്ഷകളുടെ ചുമതലയുള്ള ജീവനക്കാർക്ക് പ്രത്യേക ഇൻ സെൻസിറ്റീവ് നൽകുന്നതിനായി ആയി 1.5 ദശലക്ഷം കെഡി ബജറ്റിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. എല്ലാ ഡിസ്ട്രിക്ട് കളിലെയും സ്കൂൾ ജീവനക്കാരെ കൂടാതെ കറക്ടർമാർ, രഹസ്യ അച്ചടിശാലയിലെ തൊഴിലാളികൾ, സ്കൂൾ ജില്ലകളിലേക്ക് ഫണ്ട് കൈമാറുന്നതിന്റെ സൂപ്പർവൈസർമാർ എന്നിവർക്കും പ്രത്യേക ഇൻസെൻസിറ്റീവ് ലഭിക്കും.