ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കോവിഡ് മൂലം സ്വദേശത്തേക്ക് മടങ്ങിയത് ഏഴ് ലക്ഷം ഇന്ത്യക്കാര്‍

0
48

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയ പ്രവാസികളുടെ എണ്ണം ഏഴ് ലക്ഷത്തോളം വരും .  ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റ കണക്കുകൾ അനുസരിച്ചാണ് ഇത് . കുവൈത്തിൽ നിന്നും ഒരു ലക്ഷത്തോളം പ്രവാസികൾ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു.  നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് വിമാന സെർവീസുകൾ പുനരാരംഭിച്ചതോടെ തൊഴിലാളികളിൽ ഒരു വിഭാഗം കുവൈത്തിലേക്ക് മടങ്ങി എത്തിയതായും അദ്ദേഹം അറിയിച്ചു.

യൂ.എ.ഇ യിൽ നിന്നും 330,058 ഇന്ത്യക്കാരും, സൗദിയിൽ നിന്നും 1,37,900 പേരും, കുവൈത്തിൽ നിന്നും 97,802 പേരും, ഒമാനിൽ നിന്നും 72,259 ഇന്ത്യക്കാരും കോവിഡ് പ്രതിസന്ധിക്കിടയിൽ ഇന്ത്യയിൽ എത്തിയതായിട്ടാണ് വിദേശ കാര്യ മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നത്.