ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ അനുശോചിച്ചു.

കുവൈറ്റ് സിറ്റി: എട്ടു പതിറ്റാണ്ടോളം കളിവിളക്കിനുമുന്നിൽ വിസ്മയമായി നിറഞ്ഞാടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ വിയോഗത്തിൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഭരതനാട്യം, കേരളനടനം, അഷ്ടപദിയാട്ടം എന്നിവയിൽ പ്രാവീണ്യമുണ്ടായിരുന്ന ഈ കലാകാരന്റെ ജീവിതം കലക്കായി മാറ്റിവെച്ചതായിരുന്നു. അദ്ദേഹം പകർന്നാടിയ കൃഷ്ണ, കുചേലവേഷങ്ങൾ കഥകളി ആസ്വാദകരുടെ മനസ്സിൽ എന്നും നിലനിൽക്കും. പത്മശ്രീ പുരസ്കാരമടക്കം ഇന്ത്യയിലെ വിവിധ പുരസ്കാരത്തിനർഹാനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിര്യാണം കനത്ത നഷ്ടമാണ് എന്ന് അസോസിയേഷൻ അനുശോചന സന്ദേശത്തിൽ വിലയിരുത്തി.