മക്ക: ഈ വർഷത്തേക്കുള്ള ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് നടന്ന 60000 വിശ്വാസികൾക്ക് ആണ് രജിസ്ട്രേഷൻ നൽകിയത്. ജൂൺ 13 ന് മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കുമായി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഈ വർഷത്തെ ഹജ്ജിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത തീർത്ഥാടകർ 150 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. രജിസ്ട്രേഷന്റെ ആദ്യ ഘട്ടത്തിൽ 558,270 പേർ ഹജ്ജിനായി അപേക്ഷിച്ചതായി ഹജ്ജ്, ഉമ്രാ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽഫത്ത ബിൻ സുലൈമാൻ മഷാത്ത് പറഞ്ഞു. മുമ്പ് തീർത്ഥാടനം നടത്താത്തവർക്കും അപേക്ഷ കരുടെ പ്രായവും പരിഗണിച്ചാണ് അനുമതി നൽകിയത് എന്ന് അദ്ദേഹം വ്യക്തമാക്കി .