ഹലാ ഫെബ്രുവരിയോട് അനുബന്ധിച്ച് മികച്ച ചികിത്സ പാക്കേജുകള്‍ പ്രഖ്യാപിച്ച് കുവൈറ്റിലെ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്

0
100

കുവൈത്ത് സിറ്റി : ഹലാ ഫെബ്രുവരിയോടനുബന്ധിച്ച് പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ച് കുവൈറ്റിലെ പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ്. കുവൈറ്റിലെ എല്ലാ ശാഖകളിലും 2025 ഫെബ്രുവരി 1 മുതല്‍ 28 വരെയാണ് പാക്കേജ് ലഭ്യമാകുക. ആളുകള്‍ക്ക് മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാക്കുകയാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ലക്ഷ്യം. ജിപി കണ്‍സള്‍ട്ടേഷന്‍, ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ക്രിയാറ്റിന്‍, എഎല്‍റ്റി, യൂറിക് ആസിഡ്, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നെഷ്യം, വിറ്റാമിന് ഡി, ബ്ലഡ് കൗണ്ട്, യൂറിന്‍ റൊട്ടീന്‍, ബിപി ചെക്ക് അപ്പ്, ഇ.സി.ജി, തുടങ്ങിയ പരിശോധനകള്‍ക്കാണ് മിതമായ നിരക്കില്‍ പാക്കേജ് ലഭ്യമാവുന്നത്. ഈ പരിശോധനകള്‍ക്ക് 12 കുവൈറ്റ് ദിനാര്‍ മാത്രമാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ഈടാക്കുന്നത്.
ആതുര സേവന രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ജനങ്ങള്‍ക്ക് അത്യാധുനിക ചികിത്സാ രീതികള്‍ ഉറപ്പ് വരുത്തുക എന്നതാണ് പുതിയ പാക്കേജ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. സമഗ്രമായ ആരോഗ്യ പരിശോധന ഉറപ്പാക്കുക, ആരോഗ്യം വീണ്ടെടുക്കുക എന്ന പ്രമേയമാണ് മെട്രോ ലക്ഷ്യമിടുന്നത് . പാക്കേജ് ലഭിക്കാനായി 22022020, 22022015 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്മെന്റ് ബുക്ക് ചെയ്യുക. കുവൈറ്റിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഫാര്‍മസികളിലും പ്രത്യേക ഓഫറുകള്‍ 2025 ഉടനീളം ലഭ്യമായിരിക്കും. ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടെ എല്ലാ ബില്ലിംഗിനും 30% ക്യാഷ്ബാക്ക്, ഫാര്‍മസികളില്‍ എല്ലാ ബില്ലിംഗിനും 15% ക്യാഷ്ബാക്ക്, 1 KD മുതല്‍ 10 KD വരെയുള്ള സമഗ്രമായ ഹെല്‍ത്ത് ലാബ് പാക്കേജുകള്‍ എന്നിവയും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.