ഹരി മങ്കരയ്ക്ക് പൽപക് യാത്രയയപ്പ് നൽകി യാത്രയയപ്പ് നൽകി

0
20

രണ്ടരപതിറ്റാണ്ടിലധികമുള്ള പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റ  സ്ഥാപകരിൽ ഒരാളായ ഹരി മങ്കരയ്ക്ക് പൽപക് യാത്രയയപ്പ് നൽകി. സൂം ആപ്പിലൂടെ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. നിലവിൽ പൽപക് ഫഹാഹീൽ ഏരിയാ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്ന അദ്ധേഹം പൽപകിന്റെ രക്ഷാധികാരി, സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുള്ള അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും പ്രകീർത്തിച്ചു. പൽപക് പ്രസിഡന്റ് പ്രേംരാജ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജിജു മാത്യു സ്വാഗതവും ട്രഷറർ ശ്രീഹരി നന്ദിയും പറഞ്ഞു. മറുപടി പ്രസംഗത്തിൽ ഹരി മങ്കര തന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുകയും തുടർന്നും പൽപകിന്റെ നേതൃത്വത്തിൽ നാട്ടിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.