ഹരിപ്പാട് പ്രവാസി അസോസിയേഷനും  – ബിഡികെ കുവൈറ്റും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

0
33
കുവൈറ്റ് സിറ്റി:
ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ച് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.2022 ഫെബ്രുവരി  25  വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ അദാൻ കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ കുവൈറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മലബാർ ഗോൾഡ് സോണൽ മേധാവി അഫ്സൽ ഖാൻ,സീസെർസ് ഫുഡ്‌ ഓപ്പറേഷൻസ് മാനേജർ നീലേഷ് ആന്റണി എന്നിവരുടെ സാന്നിധ്യത്തിൽ മനോജ് മാവേലിക്കര,നിർവഹിച്ചു. രാജൻ തോട്ടത്തിൽ, ജയകൃഷ്ണൻ, പ്രദീപ്പ്രഭാകരൻ,  എന്നിവർ ദാതാക്കൾക്ക് ആശംസകൾ അർപ്പിച്ചു. ബിഡികെ കുവൈറ്റിന്റെ കോർപ്പറേറ്റ് പങ്കാളി ബിഇസി എക്സ്ചേഞ്ച്,  കൂടാതെ ബദർ അൽ സമാ മെഡിക്കൽ സെന്റർ, മലബാർ ഗോൾഡ് ,സീസേർസ് ഫുഡ്സ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സന്നദ്ധ രക്തദാന രംഗത്തു ബിഡികെ കുവൈറ്റിന്റെ സജീവമായ ഇടപെടലുകളെ മുൻനിർത്തി ഉള്ള ആദരം ഹരിപ്പാട് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അജി കുട്ടപ്പൻ നൽകി. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ഉള്ള ഉപഹാരം ബിഡികെ യിൽ നിന്നും ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി. HPAK ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ  പങ്കെടുത്തവർക്കും രക്തദാതാക്കൾക്കും സ്വാഗതവും, ജയൻ  സദാശിവൻ  നന്ദിയും പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ബിഡികെ പ്രവർത്തകൻ നിമിഷ് കാവാലം പരിപാടി ഏകോപിപ്പിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന്    പ്രദീപ് പ്രഭാകരൻ, അജിത് ആനന്ദൻ, ലേഖ പ്രദീപ്, തുളസി ജയകൃഷ്ണൻ എന്നിവർ ഹരിപ്പാട് പ്രവാസി അസോസിയേഷനിൽ  നിന്നും ബിഡികെയിലെ  വേണുഗോപാൽ ,ജിബി, യമുന , ജോളി, ലിനി ജയൻ, കൃഷ്ണപ്രസാദ് എന്നിവരും സന്നദ്ധസേവനം ചെയ്തു.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99811972 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.