പി.കെ നവാസിനെതിരായ പരാതി; നജ്മ തബ്ഷീറ ഇന്ന് മൊഴി നൽകും

0
22

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരായ പരാതിയിൽ ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക.ഉച്ചക്ക് 3.30ന് കോടതിയിൽ എത്താനാണ് നജ്മ തബ്ഷീറക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.

അതേ സമയം ഹരിത മുൻ ഭാരവാഹികൾ ഇന്ന് കോഴിക്കോട് വാർത്ത സമ്മേളനം നടത്തും. നടപടിക്ക് ശേഷം ആദ്യമായാണ് മുൻ പ്രസിഡന്‍റ് മുഫീദ തസ്നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും മാധ്യമങ്ങളെ കാണുന്നത്.