യാത്രക്കാരായ പ്രവാസികൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ആലോചന

0
16

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന്  പുറപ്പെടുകയും  തിരിച്ചെത്തുകയും ചെയ്യുന്ന പ്രവാസികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാക്കുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രാലയം പഠനം നടത്തുന്നു. ഇതിനു പുറമേ ചില സുപ്രധാന സൗകര്യങ്ങൾ ലഭിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ്   നിർബന്ധമാക്കുന്നതിനെ കുറിച്ചും  മന്ത്രാലയം അധികം പരിഗണിക്കുന്നതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പൗരന്മാരും പ്രവാസികളും എത്രയും വേഗം വാക്സിൻ സ്വീകരിച്ച് കമ്മ്യൂണിറ്റി  പ്രതിരോധശേഷിയിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ഭാഗമായാണിത് ,

നിലവിൽ, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും സാന്നിധ്യം കൂടി വരുന്നുണ്ട് . ശരാശരി 21000 പേർ അഡ്മിഷൻ കേന്ദ്രത്തിൽനിന്ന് പ്രതിദിനം കുത്തിവെപ്പ് എടുക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.