തൊഴിലിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച പാടില്ല

0
24

കുവൈറ്റ് സിറ്റി: തൊഴിലിടങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ഹെല്‍ത്ത് പ്രമോഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ. അബീര്‍ അല്‍ ബഹ്വ ആവശ്യപ്പെട്ടു . അണുബാധ തടയൽ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യമന്ത്രാലയം കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഇൗ കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അല്‍ ബഹ്വ ഇക്കാര്യം വ്യക്തമാക്കിയത്.COVID-19 വ്യാപനം ആരംഭിച്ചതുമുതൽ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്കിടയിൽ അവബോധം പ്രചരിപ്പിക്കുന്നു.
രോഗവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്‍ത്ത് പ്രമോഷന്‍ വകുപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.സുലൈബിക്കാത്തിലെ മന്ത്രാലയത്തിന്റെ കെട്ടിടത്തില്‍ സംഘടിപ്പിക്കുന്ന 10 ദിവസത്തെ ക്യാമ്പില്‍ ബോധവത്കരണത്തിന്റെ ഭാഗമായി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.