കുവൈത്തിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; പ്രവാസികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരും

0
14

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് സാഹചര്യങ്ങൾ ഇപ്പോഴും ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും. രാജ്യത്ത് കൊറോണ വൈറസ് അണുബാധയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി, കൊറോണയെ നേരിടുന്നതിനുള്ള സുപ്രീം സമിതി ഇന്ന് യോഗം ചേരും. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 6,130 പുതിയ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ജനിതക മാറ്റം സംഭവിച്ച കൊറോണവൈറസുകൾ രാജ്യത്ത് എത്തുന്നത് തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശന നിരോധനം തുടരുന്നത്. പരിവർത്തനം ചെയ്യപ്പെട്ട കൊറോണവൈറസ് കൂടെ റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ അത് കുവൈത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സങ്കീർണമാകും എന്നതിനാലാണിത്.