പാർലമെൻറ് സെഷൻ മാറ്റിവെച്ച സ്പീക്കർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എംപിമാർ

0
19

കുവൈത്ത് സിറ്റി: സർക്കാരിൻറെ രാജി അമീർ അംഗീകരിച്ചതിനെത്തുടർന്ന് ചൊവ്വ ബുധൻ ദിവസങ്ങളിൽ നടക്കാനിരുന്ന പാർലമെൻറ് സെഷൻ മാറ്റിവെച്ച സ്പീക്കറുടെ നിലപാടിനെതിരെ എംപിമാർ രംഗത്ത്. സെഷൻ മാറ്റിവയ്ക്കാനുള്ള അൽ-ഗാനിമിന്റെ തീരുമാനത്തിൽ നിരവധി എംപിമാർ നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചു. കോറം നേടുന്നതിന് പകുതിയിലധികം എംപിമാരുടെ സാന്നിധ്യം ആവശ്യമാണെന്ന് ആർട്ടിക്കിൾ 97 അനുശാസിക്കുന്നതായി എംപി അബ്ദുല്ല അൽ മുദാഫ് പറഞ്ഞു, അതേസമയം ആർട്ടിക്കിൾ 116 അനുസരിച്ച് സർക്കാർ സെഷനിൽ പങ്കെടുക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ സാന്നിധ്യമോ അഭാവമോ സെഷന്റെ നിയമസാധുതയെ ബാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർലമെൻറ് സമ്മേളനങ്ങളിൽ സർക്കാർ ഏതാനും വർഷങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് എംപി ഹസ്സൻ ജവഹർ സ്പീക്കർ അൽ ഗനിമിനോട് ചോദിച്ചു. എം‌പിമാർ കുറച്ച് വർഷത്തേക്ക് പങ്കെടുത്തില്ലെങ്കിൽ,അവരുടെ അഭാവത്തിൽ സെഷൻ നടത്താൻ കഴിയുമോ എന്ന മറുചോദ്യവുമായാണ് സ്പീക്കർ ഇതിനെ നേരിട്ടത്. ചൂടേറിയ ചർച്ചകളാണ് പിന്നീട് നടന്നത്

സർക്കാറിന്റെ അഭാവം പൗരന്മാരുടെ സമയം നഷ്ടപ്പെടുത്തുന്നതിനു തുല്യമാണെന്നും നിയമനിർമ്മാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതായും ജവഹർ ആരോപിച്ചു. സർക്കാരിൻറെ ഇത്തരം ഒഴിവുകഴിവുകൾ സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവെച്ചു എന്ന് കരുതി സർക്കാർ പാർലമെൻറിൽ പങ്കെടുക്കില്ല എന്നല്ല അല്ല പകരം മറ്റൊരു സർക്കാർ വരുന്നതുവരെ എല്ലാ ഔദ്യോഗിക ചുമതലകളും നിറവേറ്റണം ഇന്നും എംപിമാർ വാദിച്ചു.

മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിയെ വിളിക്കാനുള്ള അവകാശം പാർലമെന്റിന് ഉണ്ട്. സർക്കാരിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയോ മന്ത്രിമാരോ വരേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ സർക്കാരിനെതിരായ പ്രമേയം ചർച്ച എടുക്കാതിരിക്കാൻ സ്പീക്കർ നടത്തുന്ന ഇത്തരം മരം നീക്കങ്ങളെ എംപിമാർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

പുതിയ സർക്കാർ അതിന്റെ മുൻഗാമിയുടെ മനോഭാവം സ്വീകരിച്ചാൽ അവിസ്മരണീയമായ പാഠങ്ങളുടെ യുഗത്തിലായിരിക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകി