പ്രവാസി നിയമനവുമായി ബന്ധപ്പെട്ട് പാർലമെൻറിൽ ചൂടേറിയ ചർച്ചകൾ

0
21

കുവൈത്ത് സിറ്റി: പ്രവാസി നിയമനവുമായി ബന്ധപ്പെട്ട കുവൈറ്റ് പാർലമെൻ്റ് വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വേദിയായി. അസംബ്ലിയിലെ ഒരു പ്രവാസി കൺസൾട്ടൻ്റിന് 10,000 ദിർഹം ശമ്പളവും സമുദ്രതീരത്ത് വീടും കാറും അനുവദിച്ചതിനെ എംപിമാർ ചോദ്യം ചെയ്തു. ആരോപണം ദേശീയ അസംബ്ലി സെക്രട്ടേറിയറ്റ് ജനറൽ നിഷേധിച്ചു. കൺസൾട്ടൻറ് നിയമനവുമായി ഉയർന്നുവരുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും, ആരോപണങ്ങളിൽ പറയുന്നതിനെക്കാളും എത്രയോ കുറഞ്ഞ വേതനത്തോടെയാണ് അദ്ദേഹത്തെ നിയമിച്ചതെന്നും സെക്രട്ടറി ജനറൽ അവകാശപ്പെട്ടു.

നിയമസഭയിലെ ജോലികളുടെ ദേശസാൽക്കരണം തുടരുകയാണെന്നും ഇതുവരെ 91 ശതമാനത്തിലെത്തിയെന്നും, ബന്ധപ്പെട്ട അധികൃതർ നിയമസഭയിലെ ജീവനക്കാരുടെ ശമ്പളം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. വിവാദങ്ങൾ സംബന്ധിച്ച മാധ്യമ വാർത്തകളെയും അദ്ദേഹം വിമർശിച്ചു. ഔദ്യോഗികവൃത്തങ്ങൾ ലഭിക്കുന്ന വിവരങ്ങൾ മാത്രം വാർത്തകളായി നൽകണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു.

അതേസമയം എല്ലാ മന്ത്രാലയങ്ങളിലെയും പ്രവാസി ജീവനക്കാരെ കുറിച്ചും അവരുമായുള്ള തൊഴിൽ കരാറിനെ കുറിച്ചുള്ള വിവരങ്ങളും നൽകാൻ എംപി തമർ അൽ സുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിക്കും സാമ്പത്തികകാര്യ സഹമന്ത്രി ഫൈസൽ അബ്ദുൾറഹ്മാൻ അൽ മെഡ്‌ലെജിന് ചോദ്യങ്ങൾ കൈമാറി. ഈ ലിസ്റ്റിൽ ജീവനക്കാരുടെ ദേശീയതയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികളുടെ മാറ്റി നിയമം നടക്കുമ്പോൾ എന്തുകൊണ്ട് ബദൗൻ തൊഴിലാളികളെ നിയമിച്ചില്ല എന്നും,നിയമിച്ച അവരുടെ ശമ്പളം മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പ്രവാസികൾക്കും പൗരന്മാർക്കും തുല്യമാകാത്തതിന്റെ കാരണം അറിയാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു