ചെന്നൈയിൽ ശക്തമായി മഴ തുടരുന്നു; റെഡ് അലർട്ട് പ്രഖ്യാപിച്ചു, നാല് മരണം

0
15

ചെന്നൈ: ചെന്നൈയിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായി മഴ നഗരത്തിൽ നാശം വിതച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നാല് പേരുടെ മരണം റിപ്പോർട്ട് ചെയ്തതായി തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. ഇപ്പോൾ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും രണ്ട് ദിവസം കൂടി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അടുത്ത രണ്ട് ദിവസത്തേക്ക് ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധി കുടുംബങ്ങളെ ഇരുന്നൂറോളം ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചു. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.