തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ തടസ്സമില്ല. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന നിർദേശമുണ്ട്.