കൂടുതൽ പ്രണയിച്ചുകൊള്ളൂ ഈ ചുവന്ന സുന്ദരിയെ

0
63

മഴവിൽ നിറങ്ങളിൽ പൂന്തോട്ടത്തിൽ പുഞ്ചിരിതൂകി നിൽക്കുന്നുണ്ടെങ്കിലും ചെമ്പരത്തി എന്ന പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ചുവന്നു തുടുത്ത ഒരു സുന്ദരിപ്പൂവാണ്. അഞ്ചിതൾ ചേർന്നതും കടും ചുവപ്പ് നിറത്തിൽ ഒരു പൂക്കുല മുഴുവൻ ഒരു തണ്ടിൽ വിരിഞ്ഞപോലെ അടുക്കി വച്ചതും പൂവിനുള്ളിൽ പൂവ് പൂത്തതുമായി ഈ സുന്ദരികുട്ടിയുടെ ധാരാളം കൂട്ടരെ നമ്മൾ കണ്ടിട്ടുണ്ട്.  എന്നാൽ ഈ സുന്ദരികളെ കാണാൻ മാത്രമല്ല ഉപയോഗിക്കുന്നത് എന്നുള്ള കാര്യം നമുക്കെല്ലാം അറിയുന്ന കാര്യമാണ്.  സൗന്ദര്യവർദ്ധനവിനും ആരോഗ്യസംരക്ഷണത്തിനും ചെമ്പരത്തി ധാരാളം ഉപയോഗിക്കുന്നുണ്ട്  . ഹൃദയാരോഗ്യത്തിനു അത്യന്താപേക്ഷിതമായ ഒരു കാര്‍ഡിയാക് ടോണിക്ക് ചെമ്പരത്തി കൊണ്ടു ഉണ്ടാക്കാമെന്നാണ് കണ്ടെത്തലുകള്‍. ചെമ്പരത്തി ഇലകള്‍ വെള്ളം ചേര്‍ത്ത് തിളപ്പിച്ചു അരിച്ചെടുത്ത സിറപ്പ് ഇടയ്ക്കിടെ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് പാനീയമാക്കിയും കഴിക്കാം.

പൊതുവെ പുളിരസമാണ് ചെമ്പരത്തി കൊണ്ട് ഉണ്ടാക്കുന്ന പാനീയങ്ങള്‍ക്ക് എല്ലാം. വിറ്റാമിന് സി അടങ്ങിയിരിക്കുന്നത് കൊണ്ടാണിത് .രക്ത ധമനികളില്‍ കൊഴുപ്പടിയുന്നതു തടയാന്‍ ചെറുനാരങ്ങയ്ക്ക് ഉള്ള ഗുണം പോലെ ചെമ്പരത്തിക്കും സാധിക്കുന്നു അതിനാല്‍ തന്നെ ചെമ്പരത്തി ഹൃദയാരോഗ്യത്തിന് നല്ലതാണ്.നിലവില്‍ സൗന്ദര്യ സംരക്ഷണത്തിന് ചെമ്പരത്തി ഉപയോഗിക്കുന്നുണ്ട്. തലമുടിയുടെ ആരോഗ്യത്തിനു ചെമ്പരത്തിപ്പൂക്കള്‍ ഇട്ടുകാച്ചിയ വെളിച്ചെണ്ണയും ചെമ്പരത്തി ഇലകള്‍ കൊണ്ടുള്ള താളിയും മികച്ചതാണ്. സൗന്ദര്യത്തിനും ചെമ്പരത്തിയുടെ ചില കൂട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. ചെമ്പരത്തി ചായ, സ്‌ക്വാഷ്, സിറപ്പ്, ജാം എന്നിവയും വ്യാപകമായി വിപണിയിലുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റന്റെ ഉത്പാദനത്തിനും ചെമ്പരത്തി ഉത്തമമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായത്തിന്റെ അടയാളങ്ങളെ തടയുകയും ചെയ്യും.