വലിയതുറയ്ക്ക് വേണ്ടി സഹായാഭ്യർത്ഥനയുമായ് അജയകുമാർ

0
22

വലിയതുറയിലുണ്ടായ കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് മനുഷ്യാവകാശപ്രവർത്തകനായ അജയ് കുമാർ ഫേസ്ബുക്കിലിട്ട പോസ്റ്റ്…

“കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ കടലാക്രമണം ഉണ്ടായ തിരുവനന്തപുരത്തെ വലിയതുറ പ്രദേശം രണ്ടു ദിവസ്സങ്ങളിലായി സന്ദര്‍ശിച്ചിരുന്നു.

തീരത്തോട് ചേര്‍ന്ന് കിടക്കുന്ന നിരവധിവീടുകള്‍ പൂര്‍ണ്ണമായും/ ഭാഗികമായും തകര്‍ന്ന നിലയിലാണ്. ഏതു നിമിഷവും തകരാവുന്ന നിലയിലാണ് മറ്റു വീടുകളുടെ അവസ്ഥ. 3 ക്യാമ്പുകളിലായി 200ലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ‍

വലിയതുറ സര്‍ക്കാര്‍ യുപി സ്കൂള്‍ തുറന്നു കൊടുക്കുകയും കോര്‍പറേഷന്‍ ഒരു മൊബൈല്‍ ടോയ്ലട്റ്റ് അനുവദിക്കുകയും ചെയ്തതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും ഉണ്ടായതായി അറിയില്ല. സൌജന്യറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടികളും, സത്യസായി ട്രസ്റ്റ്‌ പോലുള്ള സന്നദ്ധ സംഘങ്ങളും ഇപ്പോള്‍ ഭക്ഷണം  കൊടുക്കുന്നുണ്ട്.

കാര്യങ്ങള്‍ മിക്കവാറും ഈ ഭക്ഷണവിതരണത്തില്‍ അവസാനിക്കുകയാണ്. കുട്ടികള്‍, വൃദ്ധര്‍, മുലയൂട്ടുന്ന അമ്മാര്‍, അസുഖബാധിതര്‍ ഇവരെല്ലാവരും ഒരു ക്ലാസ്മുറിയില്‍ 5 കുടുംബങ്ങള്‍ എന്ന തോതിലാണ് താമസിക്കുന്നത്. എത്രകാലം ക്യാമ്പില്‍ തുടരേണ്ടിവരും എന്നാ കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ല.

അതിന്‍റെകൂടെ ദിവസങ്ങളായി സൈക്ലോൺ ‍മുന്നറിയിപ്പ് കാരണം കടലില്‍ പണിയുമില്ല. സര്‍ക്കാര്‍ ചുരുങ്ങിയത് വെള്ളപ്പൊക്ക ദുരിതാശ്വാസ പാകെജില്‍ നല്കിയപോലെ ഓരോ കുടുംബത്തിനും 10000 രൂപ എങ്കിലും അടിയന്തിര സഹായം പ്രഖ്യാപിക്കെണ്ടാതാണ്. ഓഖിയിലും അതിനു മുന്പ് നടന്ന കടലാക്രമണത്തിലും വീടും ഭൂമിയും നഷ്ടപെട്ടവരുടെ പുനരധിവാസം ഇതുവരെ എങ്ങുമെത്തിയിട്ടില്ല, ഇപ്പോഴത്തെതും ചേര്‍ത്ത് ഒരു ബ്ര്ഹദ് പരിപാടി സര്‍ക്കാര്‍ കമ്മ്യൂണിറ്റിയുമായി ആലോചിച്ചു നടപ്പിലാക്കണം.

അതിലെല്ലാം ഉപരി അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടാനും തീരദേശത്തെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും കേരളത്തിന്‍റെ സിവില്‍ സമൂഹത്തിനു ഉത്തരാവാദിത്വം ഉണ്ട്.

ക്യാമ്പില്‍ താമസിക്കുന്നവരോട് സംസാരിച്ചതില്‍ നിന്നും താഴെ പറയുന്ന സാധന- സാമഗ്രികള്‍ അടിയന്തിരമായി ആവശ്യമുണ്ട്

1. പായ
2. കുളിക്കാനും അലക്കാനും ഉള്ള സോപ്പുകള്‍
3. DETERGENT
4. മെഴുകുതിരി
5. ബെഡ്ഷീറ്റുകള്‍
6. സാനിട്ടറി നാപ്കിന്‍
7 . ഡെറ്റോള്‍
8. ഫിനോയില്‍
9. കൈലിമുണ്ട് / ടവല്‍
10. നൈറ്റികള്
‍11. കുട്ടികള്‍ക്കുള്ള കളിപാട്ടങ്ങള്‍, പുസ്തകങ്ങള്‍
12 വലിയ വേസ്റ്റ് ബിന്നുകള്‍
13. അരി, പയര്‍, പരിപ്പ് , പഞ്ചസാര, പാല്‍പൊടി, ചായാ etc

അടുത്ത 2-5 ദിവസം കൊണ്ട് പരമാവധി സാധന – സാമഗ്രകികള്‍ കളക്റ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് ജഗതിയിലെ ഞങ്ങളുടെ റൈറ്സ് (Rights) ഓഫീസില്‍ എത്തിക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക് അജയ് :9895007171″