HFHS കുവൈറ്റ് കൂട്ടായ്മ ഒന്നാം വാർഷികവും ഈദ് ഓണാഘോഷവും സംഘടിപ്പിക്കുന്നു

0
31

സപ്തഭാഷാ സംഗമഭൂമിയായ കാസറഗോഡ് ജില്ലയിലെ മലയോര പ്രദേശമായ രാജപുരമെന്ന സ്ഥലത്തു 70 വർഷത്തോളമായി ഉജ്വല ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന ഹോളിഫാമിലി ഹയർ സെക്കന്ററി  സ്കൂളിൽ നിന്നും അറിവിന്റെ നിറകുടവുമായി പഠിച്ചിറങ്ങി കുവൈറ്റിന്റെ മണലാരണ്യത്തിൽ ജോലിയെടുക്കുന്നവരുടെ കൂട്ടായ്മയായ HFHS കുവൈറ്റ് കൂട്ടായ്മ എന്ന സംഘടനയുടെ ഒന്നാം വാർഷികവും അതോടൊപ്പം ഈദ് ഓണാഘോഷവും ഈ വരുന്ന ഒക്ടോബർ നാലാം തിയതി വെള്ളിയാഴ്ച  വൈകിട്ട് 5 മണിമുതൽ അബ്ബാസിയ ഓര്മപ്ലാസാ ഓഡിറ്റോറിയത്തിൽ നടത്തപെടുന്ന കാര്യം സ്നേഹപൂർവ്വം അറിയിക്കുകയാണ്, പരിപാടിയോടനുബന്ധിച്ചു കേരളത്തനിമയിലുള്ള കലാപരിപാടികൾ, ഗാനമേള, സ്വാദിഷ്ടമായ ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ട്, പ്രവേശനം തികച്ചും സൗജന്യമായിരിക്കും, അംഗങ്ങൾ എല്ലാവരും തന്നെ കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി അഭ്യര്ഥിക്കുന്നതോടൊപ്പം ഇനിയും കൂട്ടായ്മയിൽ അംഗത്വം എടുക്കാത്തവർ ഇതൊരറിയിപ്പായെടുത്തു പരിപാടിയിൽ എത്തിച്ചേരണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
നൗഷാദ് കരീം കള്ളാർ – 66719501