കൊച്ചി: സംസ്ഥാനത്ത് ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ച സർക്കാറിനെ അഭിനന്ദിച്ച് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയായി കുറച്ച നടപടി പ്രശംസനീയമാണെന്ന് കോടതി പറഞ്ഞു. ടെസ്റ്റുകള്‍ അവശ്യ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
നിരക്ക് കുറച്ച സർക്കാർ നടപടികൾക്കെതിരെ സ്വകാര്യ ലാബ് ഉടമകളും , നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹികപ്രവർത്തകരും ഹൈക്കോടതിയിൽ ഹർജികൾ നൽകിയിരുന്നു. ഹർജികൾ എല്ലാം ഒന്നിച്ച് തീർപ്പാക്കവെയാണ് കോടതിയുടെ നിരീക്ഷണം.