ദത്ത് വിവാദം: അനുപമ സമര്‍പിച്ച ഹേബിയസ് കോര്‍പസ് പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി

0
26

കൊച്ചി: കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനായി അനുപമ എസ് ചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് കോടതി. ഹര്‍ജി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി കോടതി സമയം അനുവദിക്കുകയും ചെയ്തു.

ദത്ത് വിവാദവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയം കുടുംബകോടതിയുടെ പരിഗണനയിലായതിനാൽ ഹർജി പിൻവലിച്ചുകൂടേ എന്ന് കോടതി ചോദിച്ചു. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2020 ഒക്ടോബറിലാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നും തൻ്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ എടുത്തുകൊണ്ടു പോയെന്നും തന്‍റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹർജിയിൽ ആരോപിക്കുന്നത്.