സ്വർണക്കടത്ത് കേസിൽ തീവ്രവാദം എവിടെയെന്ന് ഹൈക്കോടതി

0
38

കൊച്ചി: സ്വർണകള്ളക്കടത്തിൽ തീവ്രവാദമെവിടെയെന്ന് ഹൈക്കോടതി. സ്വർണം കടത്തിയത് തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നികുതി അടക്കാതെയുള്ള കടത്ത് എങ്ങനെ യു.എ.പി.എയുടെ പരിധിയിൽ വരുമെന്നും ഹൈക്കോടതി എൻ.ഐ.എയോട് ചോദിച്ചു. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കി​യ കീ​ഴ്ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ​ൻ​ഐ​എ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് കോ​ട​തി വി​ധി.
കേ​സ് ക​സ്റ്റം​സ് ആ​ക്ടി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന കു​റ്റകുറ്റകൃത്യമാണെന്ന് വ്യ​ക്ത​മാ​ക്കിയ കോടതി
നി​ല​വി​ലെ ഉ​ത്ത​ര​വ് കേ​സി​ന്‍റെ വി​ചാ​ര​ണ​യെ ബാ​ധി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. കേ​സി​ല്‍ യു​എ​പി​എ നി​ല​നി​ല്‍​ക്കു​മെ​ന്നും പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു എ​ന്‍​ഐ​എ​യു​ടെ വാ​ദം.