സ്വർണക്കടത്ത് കേസ്; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയത കേസുകൾ ഹൈക്കോടതി റദ്ദാക്കി

0
27

ഹിഗ്കൊhച്ചി : സ്വർക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയിക്കാൻ പ്രതികൾക്കു മേൽ സമ്മർദ്ദം ചെലുത്തി എന്ന് കാണിച്ച് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയത കേസുകൾ ഹൈക്കോടതി റദ്ദാക്കി . ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആർ കോടതി  റദ്ദാക്കി. ക്രൈംബ്രാഞ്ച് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.  ഇ.ഡി ഡെപ്യൂട്ടി ഡയറക്​ടർ പി.രാധകൃഷ്​ണന്‍റെ ഹരജിയുടെ അടിസ്ഥാനത്തിലാണ്​ നടപടി.

അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വിചാരണ കോടതിക്ക് കൈമാറണമെന്ന നിര്‍ദ്ദേശവും കോടതി നൽകിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചിട്ട് വിചാരണ കോടതിക്ക് തുടര്‍ നടപടികള്‍ തീരുമാനിക്കാം.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറിൽ ഹാജരാക്കാനും ഹൈക്കോടതിിനിർദ്ദേശം  ഉണ്ട്. രേഖകൾ  പരിശോധിച്ച്​ വിചാരണ കോടതിക്ക്​ തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്​തമാക്കി​.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് കേസ്. സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴിയും കത്തും പരിഗണിച്ച് ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് രണ്ടാമതും കേസെടുക്കുകയായിരുന്നു.