ഇരട്ട വോട്ടില്‍ ഇടക്കാല ഉത്തരവ്; ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം

0
33

ഇരട്ട വോട്ടുമായി ബന്ധപ്പെട്ട്  ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന്   തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം, ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് നാളെ വീണ്ടും പരിഗണിക്കും.

131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം  വ്യാജ വോട്ടർ മാർ പട്ടികയിൽ ചേർത്തിട്ടുണ്ട്  വ്യാജമായി ചേർത്ത ഈ പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ രജിയിലെ ആവശ്യം .