കൊച്ചി : ശബരിമലയില്‍ (Sabarimala) അപ്പം, അരവണ നിര്‍മ്മാണത്തിന് ഹലാല്‍ മുദ്ര പതിപ്പിച്ചെന്ന ആരോപണത്തില്‍ ഹൈക്കോടതി (High Court) ദേവസ്വം ബോര്‍ഡിന്റെ നിലപാട് തേടി. ശബരിമല കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ്. ജെ. ആര്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാലാണ് കോടതി ഇടപെടല്‍. വിഷയത്തില്‍ നാളെ നിലപാട് അറിയിയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടും നല്‍കണം.അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശര്‍ക്കര പാക്കറ്റുകളില്‍ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. കയറ്റുമതി നിലവാരമുള്ള ശര്‍ക്കരയാണിത്. അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശര്‍ക്കര ചാക്കുകളില്‍ ഹലാല്‍ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് വാക്കാല്‍ അറിയിച്ചു.