കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകൾക്ക് മുന്നറിയിപ്പുമായി വാണിജ്യ വ്യവസായ മന്ത്രാലയം.
പൗരന്മാർക്കും താമസക്കാർക്കും എല്ലാ സേവനങ്ങളും നൽകണമെന്നതടക്കം സ്ഥാപനങ്ങൾ തങ്ങളുടെ ചുമതലകൾ കൃത്യമായി പാലിക്കാത്ത പക്ഷം ഓഫീസുകൾ അടച്ചു പൂട്ടും എന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത് .
മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മുന്നറിയിപ്പ് അനുസരിച്ച്, തൊഴിലാളികളെ നിയമിക്കാൻ വിസമ്മതിക്കുന്നതിനൊപ്പം മന്ത്രാലയം നിർദ്ദേശിച്ചതിലും കൂടുതൽ പണം ഈടാക്കുന്നതും ഓഫീസ് അടച്ചുപൂട്ടാനുള്ള കാരണമായി കണക്കാക്കും.
ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് ടിക്കറ്റ് ഉൾപ്പെടെ 890 കുവൈറ്റ് ദിനാറും തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ട് ബ്യൂറോയിൽ ഹാജരാക്കുമ്പോൾ 390 ദിനാറും ചെലവാകുമെന്ന് വാണിജ്യ മന്ത്രാലയം ഒരു ബോധവൽക്കരണ ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.