ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലേക്ക്

തിരുവനന്തപുരം: പുതു ചരിത്രം രചിച്ചു കൊണ്ട് കേരളത്തില് വീണ്ടും ഇടതുപക്ഷ  സര്‍ക്കാര്‍ അധികാരത്തിലേറും.  140 മണ്ഡലങ്ങളില്‍ 97 സീറ്റുകളില്‍ എല്‍.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

43 സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ എന്‍.ഡി.എയും മുന്നിട്ടുനില്‍ക്കുന്നു. സിറ്റിം​ഗ് സീറ്റിൽ പോലും പിന്നിലായതോടെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് കേരളത്തിൽ എം.എൽ.എ ഉണ്ടാവില്ല. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലീഡ് നില.കോpട്ടയം, എറണാകുളം, മലപ്പുറം, വയനാട് കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യു.ഡി.എഫ് കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

തിരുവനന്തപുരത്ത് ആകെയുള്ള 14 സീറ്റില്‍ 12 ലും എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. കൊല്ലത്ത് 11 സീറ്റില്‍ ഒമ്പതിടത്തും തൃശ്ശൂരില്‍ 13 ല്‍ 12 ഇടത്തും കണ്ണൂരില്‍ 11 ല്‍ ഒമ്പതിടത്തും എല്‍.ഡി.എഫാണ് ലീഡ് ചെയ്യുന്നത്.