കുവൈത്തിലെ എണ്ണക്കമ്പനികളുടെ ഉന്നത തസ്തികകളിലെ അപ്പോയിമെൻ്റുകൾ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചു

0
30

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ രാജിവച്ച സാഹചര്യത്തിൽ എണ്ണക്കമ്പനികളുടെ സിഇഒമാരുടെ തിരഞ്ഞെടുപ്പും ഡയറക്ടർ ബോർഡ് രൂപീകരണവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യത്തിൽ വലിയ നിയമനങ്ങൾ നടത്തേണ്ടതില്ലെന്ന്  കെപിസി ഡയറക്ടർ ബോർഡ് തീരുമാനിക്കുകയായിരുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്ന വരെ, മുതിർന്ന ഉദ്യോഗസ്ഥരെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും കണ്ടെത്താൻ കുവൈറ്റ് പെട്രോളിയം കോർപ്പറേഷന് ഇത് കൂടുതൽ സമയം നൽകുമെന്നും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.