കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഹോളി ആഘോഷിക്കുന്നു. കോവിഡ്ൻറെ എൻറെ പശ്ചാത്തലത്തിൽ സുരക്ഷാ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് എല്ലാ ഇന്ത്യക്കാർക്കും ഹോളി ആശംസകൾ നേർന്നു.
എംബസി ജീവനക്കാർക്കും സന്ദർശകർക്കും ഹോളി നിമിഷങ്ങൾ എന്നെന്നേക്കുമായി സൂക്ഷിക്കുന്നതിന് വേണ്ടി സ്പെഷ്യൽ ഹോളി സെൽഫി ബൂത്തും ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങൾക്ക് അല്പം നിറം പകർന്ന അതിനു വേണ്ടി അവരുടെ ഇഷ്ടാനുസരണം ഉപയോഗിക്കുന്നതിനായി നിറങ്ങളും സെൽഫി ബൂത്തിന് സമീപം ലഭ്യമാക്കിയിട്ടുണ്ട്.
ഹോളിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് രംഗോലി, മനോഹരമായ രംഗോലി മനോഹരമായ രംഗോലിയും എംബസിയിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം ആഘോഷങ്ങൾക്ക് പൊലിമ കൂട്ടുന്നതിനായി റിധം സംഗീത ഗ്രൂപ്പിൻറെ സംഗീതവിരുന്നുമുണ്ട് . സംഗീതപരിപാടി എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലൈവ് സ്ട്രീം നടത്തും.