കുവൈത്ത് സിറ്റി: ഫർവാനിയയിലെ വീടിന് തീപിടിച്ച് ഏഷ്യൻ പ്രവാസി മരിച്ചു. ഫർവാനിയയിൽ ബാച്ചിലർമാർ താമസിച്ചിരുന്ന വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടുത്തം സംബന്ധിച്ച് വിവരം ലഭിച്ച ഉടൻ ഫർവാനിയ, ജലീബ് അൽ-ഷുയൂഖ് ഫയർ സ്റ്റേഷനുകളിൽ നിന്നും രക്ഷാസേന എത്തിയെങ്കിലും പ്രവാസിയുടെ ജീവൻ രക്ഷിക്കാനായില്ല.