രണ്ടാം സെമസ്റ്റർ ഓൺലൈൻ പഠനമാക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

0
20

കുവൈത്ത് സിറ്റി: രണ്ടാം സെമസ്റ്റർ ഓൺലൈൻ പഠനത്തിലേക്ക് മാറുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഓൺലൈൻ പഠനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളും വ്യാജ വിവരങ്ങളും പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്, വിഷയത്തിൽ ഏത് തീരുമാനവും ആരോഗ്യ മന്ത്രാലയവുമായി ചർച്ച ചെയ്ത ശേഷമായിരിക്കും തീരുമാനിക്കുക എന്ന് അധികൃതർ വ്യക്തമാക്കി.വിദ്യാർത്ഥികളുടെ അക്കാദമിക് ആവശ്യങ്ങളും ആരോഗ്യവും കണക്കിലെടുത്ത് പഠന ഗ്രൂപ്പുകളുടെ ഒന്നിടവിട്ട പ്രതിവാര സംവിധാനം തുടരും.