പ്രവാസി തൊഴിലാളികൾക്കായി ഭവന സമുച്ചയങ്ങൾ നിർമ്മിക്കാൻ സ്ഥലം അനുവദിച്ചു

0
16

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്കായി ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലം അനുവദിച്ച് കുവൈത്ത്  മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ. അഹ്മദി, അൽ ജഹ്‌റ ഗവർണറേറ്റുകളിലായി  8 സൈറ്റുകളാണ്   അനുവദിച്ചത് . ഇതു സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് നായി മുൻസിപ്പാലിറ്റി വിഷയം മുൻസിപ്പൽ കൗൺസിലിൻറെ പരിഗണനയ്ക്ക് വിടും. 150,000 സ്ക്വയർ മീറ്റർ വീതമുള്ള 8  സൈറ്റുകൾ ആണ് അനുവദിച്ചത്. ഓരോ സ്ഥലത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൽ നാലുനില താമസ ആവശ്യങ്ങൾക്കും, മറ്റ് രണ്ടു നിലയും ബേസ്മെൻ്റും സേവന ആവശ്യങ്ങൾക്കും ആയിരിക്കും ഉപയോഗിക്കുക.