കുവൈത്ത് സിറ്റി: രാജ്യത്തെ പ്രോപ്പർട്ടി ഫീസ് ഘടനയിൽ ഭേദഗതി വരുത്താൻ കുവൈത്ത് സർക്കാർ ആലോചിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. പ്രോപ്പർട്ടീ ഫീസ് ഉയർത്തുന്നത് ചാലറ്റ് മേഖലയിൽ വാടക വർധനയ്ക്ക് കാരണമാകും. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായി പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രോപ്പർട്ടി ഫീസ് ഭേദഗതി സംബന്ധിച്ച് ധനമന്ത്രാലയം തയ്യാറാക്കിയ പഠനത്തിന്റെ പ്രാഥമിക സൂചകങ്ങൾ അനുസരിച്ച് ചാലറ്റ് ഫീസിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ചില പഴയ ചാലറ്റുകളുടെ ഉടമകൾക്ക് പ്രതീക്ഷിക്കപ്പെട്ടുന്ന പ്രോപ്പർട്ടീ ഫീസ് വർദ്ധന താങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കും.പ്രതീക്ഷിക്കപ്പെടുന്ന ചാലറ്റ് ഫീസ് ഭേദഗതി സംസ്ഥാനത്ത് സാമൂഹിക നീതി കൈവരിക്കാൻ സഹായകരമാകുമെന്ന് ചില ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു.ഇത് രാജ്യത്തെ വരുമാന വർദ്ധനവിന് കാരണമാകും എന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി