വിമാന ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വിലവർധന

0
32

കുവൈത്ത് സിറ്റി: പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്കിൽ റെക്കോർഡ് വില വർധന. ദുബൈയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന നിരക്ക് 1400 ദിനാറായി . കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചതാണ് ടിക്കറ്റ് നിരക്ക് വർധനയ്ക്ക് കാരണ മെന്ന് ട്രാവൽ ആൻറ് ടൂറിസം ഓഫീസ് സംഘടനാ നേതാവ് മുഹമ്മദ് അൽ മുതൈരി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്ന ഞായറാഴ്ച മുതൽ നിലവിൽ വരും. ഇതിനു മുന്നോടിയായി നിരവധി പ്രവാസികളാണ് കുവൈത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നത്. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ പല വിമാന സർവീസുകളും റദ്ദാക്കി. തന്മൂലം തിരികെ വരാൻ ആഗ്രഹിക്കുന്നവർക്ക് റിട്ടേൺ ഫ്ലൈറ്റുകൾ ലഭിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഉത്തരവ് വന്നതിനുശേഷം 14000 ടിക്കറ്റുകളാണ് ഇതുവരെ ക്യാൻസൽ ചെയ്യപ്പെട്ടത്. ഇതു മൂലം ഏകദേശം 14 ലക്ഷം ദിനാർ നഷ്ടം സംഭവിച്ചതായും കണക്കാക്കപ്പെടുന്നു.