ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി വിപുലീകരിച്ച് മലബാർ ഗ്രൂപ്പ്

0
29

കോഴിക്കോട്: വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മലബാർ ഗ്രൂപ്പ് നടപ്പാക്കിവരുന്ന ‘ഹംഗർ-ഫ്രീ വേൾഡ് പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായുള്ള വിപുലീകരണ പരിപാടിക്ക് തുടക്കമായി.

പദ്ധതി പ്രകാരം ദിനംപ്രതി 31,000 പേർക്ക് പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ട് ആരംഭിച്ച ഈ പദ്ധതിവിപുലീകരത്തിന്റെ ഭാഗമായി വരും വർഷം പ്രതിദിനം 51,000 പോഷകസമ്യദ്ധമായ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും.

വിപുലീകരണത്തിന്റെ ഉദ്ഘാടനം മെയ് 28 ന് ആഗോള വിശപ്പുദിനത്തിൽ മലബാർ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു. വിശപ്പ് രഹിത ലോകം എന്ന ആശയത്തിൽ ആത്മാർത്ഥമായി പ്രവർത്തിച്ചുകൊണ്ട് ശ്രദ്ധേയമായ പങ്കുവഹിക്കാൻ മലബാർ ഗ്രൂപ്പിന് കഴിയുന്നുണ്ടെന്ന് ഗോവ ഗവർണർ പറഞ്ഞു. സമൂഹത്തിൽ ദുരന്തത്തിലേക്ക് നയിക്കുന്ന ദുരിതങ്ങൾ ഉണ്ടാകാതിരിക്കണം അതാണ് വിശപ്പ് രഹിത ലോകം എന്ന ആശയത്തിലേക്ക് നമ്മെ എത്തിക്കുന്നത്. ഇതിനുവേണ്ടി മലബാർ ഗ്രൂപ്പ് നടത്തുന്ന രീതിയിലുള്ള കൂട്ടായ ശ്രമങ്ങളാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എൽ എ ഹംഗർ ഫ്രീ വേൾഡ് ഡൊണേഷൻ പേയ്മെന്റ് ഗെയ്റ്റ് വേ അനാച്ചാദനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. ഐ പി ആർ എച്ച് ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് പ്രൊജക്റ്റ് ഹെഡ് ഡോ. ബാസിത്ത് വടക്കയിൽ ‘ഹംഗർ ഫ്രീ വേൾഡ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പി കെ ഗ്രൂപ്പ് ചെയർമാൻ പി കെ അഹമ്മദ്, മാത്യഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ പി വീരാൻകുട്ടി ചടങ്ങിൽ സംബന്ധിച്ചു. വിശപ്പ് രഹിത ലോകത്തിന് വേണ്ടി പ്രയത്നിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ പ്രതിജ്ഞ ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് എം ഡി ഒ അഷർ സ്വാഗതവും മലബാർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്റർ എ കെ നിഷാദ് നന്ദിയും പറഞ്ഞു.

ഏറ്റവും കൂടുതൽ സ്വർണ്ണ ഖനനം നടക്കുന്ന ആഫ്രിക്കയിലെ സാംബിയയിലെ സ്കൂ‌ൾ വിദ്യാർത്ഥികൾക്കും പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികൾ എത്തിക്കുന്നുണ്ട്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലെ 37 നഗരങ്ങളിലാണ് ഇപ്പോൾ ഭക്ഷണമെത്തിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഗൾഫ് രാജ്യങ്ങളിലും ഈ പ്രവർത്തനം തുടരുന്നുണ്ട്. വിപുലീകരണ പദ്ധതി നടപ്പാക്കുമ്പോൾ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 70 നഗരങ്ങളിലാണ് ഭക്ഷണമെത്തിക്കുക. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത ധാരാളം പേർ നമ്മുടെ സമൂഹത്തിലുണ്ട്. പട്ടിണിമാറ്റാൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളും വിവിധ ഏജൻസികളും നടത്തുന്ന പരിശ്രമങ്ങൾക്ക് ഒരുകൈ സഹായം എന്ന നിലയ്ക്കാണ് ഹംഗർ ഫ്രീ വേൾഡ് പരിപാടി ഏറ്റെടുത്തതെന്ന് എം പി അഹമ്മദ് പറഞ്ഞു.

സാമൂഹിക സേവന രംഗത്ത് വലിയ ജനകീയാംഗീകാരം നേടിയ ‘തണൽ’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് മലബാർ ഗ്രൂപ്പ് ഈ പരിപാടി നടപ്പാക്കുന്നത്. ഭക്ഷണം തയാറാക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കളകളാണ് വിവിധ നഗരങ്ങളിൽ ഒരുക്കിയിട്ടുള്ളത്. വൃത്തിയോടെയും ശ്രദ്ധയോടെയും ഭക്ഷണം തയാറാക്കുന്നതിന് പരിശീലനം ലഭിച്ച പാചകക്കാരെ നിയോഗിച്ചിട്ടുണ്ട്. തെരുവിൽ കഴിയുന്നവരെയും ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവരെയും കണ്ടെത്തി അവരുള്ള സ്‌ഥലത്തേക്ക് മലബാർ വളണ്ടിയർമാരും തണൽ സന്നദ്ധ സംഘടനയിലെ പ്രവർത്തകരും ചേർന്ന് പായ്ക്കറ്റിൽ ഭക്ഷണമെത്തിക്കുകയാണ്.

ഭക്ഷണ വിതരണത്തോടൊപ്പം പട്ടിണിയുടെ സാമൂഹിക സാഹചര്യത്തെപ്പറ്റി തണൽ വളണ്ടിയർമാർ സർവെ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി സമൂഹത്തിലെ നിർദ്ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി പാർപ്പിച്ച് സംരക്ഷിക്കുന്നതിനായി ഗ്രാൻ്റ്മാ ഹോം’ പദ്ധതി മലബാർ जानें തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ സഹകരണത്തോടെ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇപ്പോൾ ‘ഗ്രാൻ്റ്മാ ഹോമുകളുള്ളത്. കേരളത്തിലെ പ്രദാന നഗരങ്ങളിലും ചെന്നൈ, കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും കൂടി ഗ്രാൻ്റ്മാ ഹോമുകൾ ഉടൻ സ്ഥാപിക്കും. ഉപേക്ഷിക്കപ്പെട്ടവരും അഗതികളുമായ വനിതകൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. കൂടാതെ തെരുവിൽ കഴിയുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി മൈക്രോ ലേർണിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഹംഗർ-ഫ്രീ വേൾഡ്

പദ്ധതിയോടൊപ്പം പാവപ്പെട്ടവർക്കുള്ള

ചികിത്സാസഹായം,

പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, വീട് വയ്ക്കാനുള്ള ഭാഗികമായ സഹായം മുതലായവ മലബാർ ഗ്രൂപ്പ് തുടരുന്നുണ്ട്. മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് ഉൾപ്പെടെ മലബാർ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ലാഭത്തിൻ്റെ അഞ്ചുശതമാനമാണ് സാമൂഹിക ഉത്തരവാദിത്ത ഫണ്ടായി മാറ്റിവെച്ച് ക്ഷേമപരിപാടികൾ നടപ്പാക്കുന്നത്. ഇതിനകം 246 കോടി രൂപ മലബാർ ഗ്രൂപ്പ് ഈ ഇനത്തിൽ ചിലവഴിച്ചിട്ടുണ്ട്.