കുവൈത്ത് സിറ്റി : കുവൈറ്റിലേക്ക് കടൽമാർഗം വീണ്ടും കടന്നുകയറ്റം, ഇറാൻ സ്വദേശികളാണ് അനധികൃതമായി നുഴഞ്ഞുകയറിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നുവൈസീബിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകുകയും, കടൽ വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഇറാനികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ചെക്ക്പോസ്റ്റിനോട് ചേർന്നുള്ള നുവൈസീബ് ബീച്ചിൽ നിന്ന് 300 മീറ്റർ അകലെയാണ് ക്രൂയിസ് ബോട്ട് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിന് വിവരം ലഭിച്ചു.
ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം വന്ന ആളാണ് ക്രൂയിസ് ബോട്ട് കണ്ടത്, സുരക്ഷാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി, പ്ലാസ്റ്റിക് കൊണ്ട് മൂടിവെച്ച് ബോട്ടും , ബോട്ടിന് മാർഗദർശിയായ 3 ബൂയികളും, 4 പ്ലാസ്റ്റിക് ഇന്ധന ടാങ്കുകളും അതിൽ 2 എണ്ണം ഉപയോഗിച്ചുകഴിഞ്ഞ ആയിരുന്നു, ചില ഭക്ഷ്യവസ്തുക്കളും കണ്ടെത്തി.
ബോട്ടിൽ നിന്ന് ലഭിച്ച കുടിവെള്ള ബോട്ടിലുകളിൽ
പേർഷ്യൻ എഴുത്ത് കണ്ടെത്തിയതിനെത്തുടർന്നാണ് നുഴഞ്ഞുകയറ്റക്കാർ ഇറാനികൾ ആണെന്ന് സംശയിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപും സമാനമായി ഇറാൻ വംശജർ കുവൈത്തിലേക്ക് നുഴഞ്ഞു കയറുകയും പിടിയിലാവുകയും ചെയ്തിരുന്നു , അതിനുശേഷമാണ് ഇപ്പോൾ വീണ്ടും ഇറാൻ വംശജർ നുഴഞ്ഞു കയറി ഇരിക്കുന്നത്.