നിരോധനം ലംഘിച്ചു കുവൈത്തിൽ പ്രാവുകളെ വേട്ടയാടുന്നതായി പരാതി

0
22

കുവൈത്ത് സിറ്റി: പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ നിയമങ്ങൾ വ്യക്തമായി ലംഘിച്ചുകൊണ്ട് ചിലർ പ്രാവുകളെ വേട്ടയാടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . പ്രാവുകളെ വേട്ടയാടുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ആർട്ടിക്കിൾ 100 ൻ്റെ ലംഘനമാണ്. ഇത് പ്രകാരം,ജീവികളെ വേട്ടയാടൽ, പിടികൂടുക, കൊല്ലൽ, ഉപദ്രവിക്കൽ, കൈവശം വയ്ക്കൽ, അല്ലെങ്കിൽ അവയുടെ കുഞ്ഞുങ്ങളെ സ്പർശിക്കുക എന്നിവ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നതിനുള്ള ശിക്ഷ , ഒരു വർഷത്തിൽ കൂടാത്ത തടവും 500 മുതൽ 5,000 ദിനാർ വരെ പിഴയും ആണ്.