കുവൈത്ത് സിറ്റി: മുഹറത്തിന്റെ ആദ്യ ദിനത്തിൽ ആരംഭിച്ച് പത്താം ദിവസം അല്ലെങ്കിൽ ആശൂറായിൽ അവസാനിക്കുന്ന ഹുസൈനിയ്യ പ്രവർത്തനങ്ങളൾക്കായുള്ള തയ്യാറെടുപ്പുകൾ ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി.106 ഹുസൈനിയകളുടെ സുരക്ഷയ്ക്കായി 100 സ്ത്രീകളടക്കം 2,900 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.
സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഈ സൈറ്റുകൾക്ക് ചുറ്റുമുള്ള സഞ്ചാരം നിയന്ത്രിക്കും. തുടർ പ്രവർത്തനങ്ങൾക്കായി മന്ത്രാലയം പൂർണമായും തയ്യാറായതായി ട്രാഫിക്, പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗ് വ്യക്തമാക്കി.
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്, ഹുസൈനിയ കൗൺസിലുകളുടെ ഉടമകളുമായി ഏകോപിപ്പിച്ച് ഒരു സംയോജിത സുരക്ഷാ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഓരോ ഗവർണറേറ്റിലും മന്ത്രാലയം ഒരു മിനി കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്, ഇത് സഭൻ ഏരിയയിലെ പ്രധാന ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ സൈറ്റും എല്ലാ ദിശകളിൽ നിന്നും ക്യാമറകളിൽ നിരീക്ഷിക്കുമെന്നും വ്യക്തമാക്കി