ഇാറാനെ ഇബ്രാഹിം റഈസി നയിക്കും

ഇറാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇബ്രാഹീം റഈസിയെ വിജയിച്ചു. ഇറാന്‍ ആഭ്യന്തര മന്ത്രാലയമാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്. വന്‍ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.  ആകെ പോൾ ചെയ്ത വോട്ടിന്‍റെ 62 ശതമാനം ഇബ്രാഹിം റഈസിക്ക് ലഭിച്ചതായാണ് പുത്തുവന്ന കണക്കുകള് വ്യക്തമാക്കുന്നത്. ആഗസ്റ്റിലാണ് പുതിയ പ്രസിഡന്‍റ് അധികാരമേൽക്കുക.ഒരു കോടി 70 ലക്ഷം വോട്ടർമാർ ഇബ്രാഹിം റഈസിയെ പിന്തുണച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ വെളിപ്പെടുത്തി, മുഹ്‌സിൻ രിസാഇ ആണ് രണ്ടാം സ്ഥാനത്ത്.

ഇബ്രാഹിം റഈസിയെ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. അതേ സമയം  പല സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പില് മൽസരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നിഷേധിച്ചത് വ്യാപക എതിർപ്പിനിടയാക്കിയിരുന്നു.

തെരഞ്ഞെടുപ്പില് ആകെ രണ്ട് കോടി എൺപതു ലക്ഷത്തോളം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്, ആറു കോടിയോളം വോട്ടർമാരുള്ളിടത്താണിത്. മുൻ പ്രസിഡന്‍റ് അഹ്മദ് നെജാദും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.   പൗരാവകാശ ലംഘനത്തിന് പേരുകേട്ട ഇബ്രാഹിം റഈസിയെ കുറ്റവിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ ആവശ്യപ്പെട്ടു.