ഹെൽത്തോറിയം സെമിനാർ സംഘടിപ്പിച്ചു.

0
113

കുവൈത്ത് സിറ്റി:  ഹെൽത്തോറിയം കമ്പയിനിന്റെ ഭാഗമായി ഐ സി എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രവാസികളിൽ വ്യാപകമായി അനുഭവപ്പെടുന്ന പ്രമേഹവും അതുമൂലമുണ്ടാകുന്ന കിഡ്നി സംബന്ധമായ രോഗങ്ങളെയും സംബന്ധിച്ച്  റിഗ്ഗായി സിംഫനി ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടിയിൽ സബാഹ് ഹോസ്പിറ്റൽ ഡോക്ടർ മുഹമ്മദ്‌  സിറാജ് ക്ലാസും സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. ജീവിത രീതികൾ ക്രമപ്പെടുത്തിയാൽ രോഗമില്ലാത്ത സന്തോഷ ജീവിതം സാധ്യമാക്കിത്തീര്‍ക്കാനാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഐ.സി.എഫ്. സെൻട്രൽ പ്രസിഡണ്ട്‌ സുബൈർ മുസ്‌ലിയാർ നിയന്ത്രിച്ചു. ആശീര്‍ അണ്ടിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര പ്രസംഗിച്ചു. ഫൈസൽ പയ്യോളി സ്വാഗതവും നിസാർ പറമ്പത്ത് നന്ദിയും പറഞ്ഞു.