ഉന്നത വിദ്യാഭ്യാസ മേള    വെള്ളി ശനി  ദിവസങ്ങളിൽ . ഡോ. ബി. എസ്. വാരിയർ പങ്കെടുക്കും 

0
21

 

ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റ് തുടർച്ചയായി രണ്ടാം
വർഷവും ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു .
കുവൈറ്റിൽ പഠിക്കുന്ന 9, 10, 11, 12 ക്‌ളാസ്സുകളിലെ ഇന്ത്യൻ കുട്ടികൾക്ക്
പ്രയോജനപ്പെടും വിധം ഇന്ത്യൻ – വിദേശ തൊഴിൽ മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങൾ പരിചയപ്പെടുത്തുകയും ഓരോരുത്തർക്കും അനുയോജ്യമായ തൊഴിൽ മേഖലയെ കണ്ടെത്തി, അവസരങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്ന വിപുലമായ തുടർ വിദ്യാഭ്യാസ തൊഴിൽ പരിചയ മേളയെന്ന രീതിയിലാണ്ഇ നടക്കുന്നതെന്ന് ഇന്ത്യൻ കമ്മൂണിറ്റി സ്കൂൾ  സീനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഡോക്ടർ ബിനു മോൻ,  ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ  കെ ഗംഗാധർ ശിർസത്   , അസ്ഹറുദ്ധീൻ ആമീർ  (സെക്രട്ടറി ബോർഡ് ഓഫ് ട്രസ്റ്റീ ), വിനു  കുമാർ  (വൈസ് ചെയർമാൻ ബോർഡ് ഓഫ് ട്രസ്റ്റീ ) ,സൂസൻ രാജേഷ് പോത്തൻ (വൈസ് പ്രിൻസിപ്പൽ സീനിയർ സാൽമിയ ) മിനി ഷാജി (അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ സീനിയർ സാൽമിയ ) വിനോദ് ലക്ഷ്മണൻ (പ്രൊജക്റ്റ് ഡയറക്ടർ ) എന്നിവരും വാർത്താ സമ്മേളനത്തിൽ  അറിയിച്ചു.  വിദഗ്ദ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന അഭിരുചി പരീക്ഷ, തുടർന്ന് വ്യക്തിഗത മുഖാമുഖം,തുടർ വിദ്യാഭ്യാസ – തൊഴിലധിഷ്ഠിത സെമിനാറുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യുണിവേഴ്സിറ്റികളുടെയും പ്രതിനിധികളുമായി സംവേദനം, പ്രവേശനപ്രക്രിയയുടെ പ്രാഥമിക നടപടികൾ തുടങ്ങിയ മേളയുടെ ഭാഗമായി ഉണ്ടാവും.

മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി റൂർക്കി IIT യിലെയും, ന്യൂ
ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെയും ഡയറക്ടർമാർ നേരിട്ട് നയിക്കുന്ന പ്രത്യേക സെഷനുകളും മേളയുടെ ഭാഗമായുണ്ടാകും. ഇന്ത്യയിൽ നിന്നും പ്രശസ്ത കരിയർ ഗുരു ഡോ. ബി. എസ്. വാരിയർ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ വിദ്യാഭ്യാസ വിചക്ഷണൻ മി. ജിഹാദ് യാക്കൂബ് എന്നിവർ സെമിനാറുകൾ നയിക്കും. 30 വർഷത്തിലേറെയായി തൊഴിൽ – വിദ്യാഭ്യാസ പണ്ഡിതനും പതിനാറിലധികം കരിയർ ഗൈഡൻസ് കൃതികളുടെ രചയിതാവും ഇന്ത്യയിൽ ഏറെ അറിയപ്പെടുന്ന കരിയർ ഗുരുവുമായ ഡോ. ബി. എസ്. വാരിയർ, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ  തൊഴിൽ സാധ്യതകളെപ്പറ്റിയും മി. ജിഹാദ് യാക്കൂബ് വിദേശങ്ങളിൽ ലഭ്യമായ തുടർ – ഉന്നത വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളെപ്പറ്റിയും ജനുവരി 17, 18 തീയതികളിൽ വിവിധ സമയങ്ങളിൽ സെമിനാറുകൾ നയിക്കും. ഇന്ത്യയുൾപ്പെടെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 50 ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടെയും പ്രതിനിധികൾ വിദ്യാർഥികളും രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം ചെയ്യും.

ആധുനിക ലോകത്ത്‌ വളരെ വേഗം മാറ്റങ്ങൾക്കു  ധേയമായിക്കൊണ്ടിരിക്കുന്ന  തൊഴിൽ – വിജ്ഞാന – വിനോദ – വിദ്യാഭ്യാസ രംഗങ്ങളിലെ പുതിയ സങ്കൽപ്പങ്ങളും സങ്കേതങ്ങളും പ്രവണതകളും അതാതു മേഖലകളിലെ വിദഗ്ദ്ധരിൽ നിന്നും നേരിട്ട്
അറിയുക വഴി വിദ്യാർഥികളുടെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനും അവനവന് അനുയോജ്യമായ തൊഴിലിടത്തേക്കു  എത്തിപ്പെടുന്നതിനും ജീവിത വിജയം കൈവരിക്കുന്നതിനും കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാർഗദർശകമാകും, 2020 ലെ ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ കുവൈറ്റ് നടത്തുന്ന ഉന്നത വിദ്യാഭ്യാസ മേളയെന്നതിൽ സംശയമില്ല.

 

HIGHER EDUCATION FAIR 2020

 

The Indian Community School (Senior), Kuwait, is conducting the Higher Education Fair for the second time on Friday 17th and Saturday 18th January 2020. Higher Education Fair 2020 is an exclusive programme which is not only a University Exhibition but also comprises of Career Guidance Seminars. It caters to the needs of the Indian Students of classes 9, 10, 11& 12 all over Kuwait to understand the revolutionary developments taking place in the field of career. The Higher Education Fair consists of an aptitude test & one to one counselling sessions by career experts from India followed by career guidance seminars & university stall visits to give a road map to the students to streamline their career ambitions.

For the first time in Middle East, this year, Indian Institute of Technology-IIT Roorkee & National Institute of Fashion Technology-NIFT New Delhi are also conducting separate sessions to guide the students towards the right career path. Sessions by IIT Directors are at 7.00 pm on 17th Jan 2020 & 11.00 am on 18th Jan 2020. NIFT Directors will be conducting the Sessions at 06.30 pm on 17th Jan 2020 & 11.30 am on 18th Jan 2020.

 

ICSK is bringing to Kuwait the topmost Career Guru & popular columnist Dr. B. S. Warrier (Indian universities) and prominent USA based career guidance specialist Mr. Jihad Yaacoub (Foreign universities) who will conduct the career guidance seminars from their repertoire of experience and knowledge and will clear all the queries regarding various career prospects so that students can wholly benefit from the range of opportunities set before them. These seminars are free of cost. Dr. B.S. Warrier (Celebrated pioneer with a vast experience of more than 30 years, author of 16 books on Career Guidance) will be conducting the sessions on  Indian Universities on 17th January 2020 at  09.30 am – 12 Noon & 03.30 pm – 05.30 pm & 18th January 2020 at 09.00 am – 11.00 am & 03.30 pm – 05.00 pm. Mr.Jihad will be holding his sessions on Foreign Universities  on 17th January 2020 at 02.00 pm – 03.00 pm & 05.30 pm – 06.30 pm & 18th January 2020 at 12 Noon – 01.00 pm,02.00 pm – 03.00 pm & 05.00 pm – 06.00 pm.

 

The highlight of the fair is the presence of more than 50 Universities / Colleges from all around the world whose personnel’s will have their stalls in the school premises providing the students and their parents a broader spectrum of understanding the challenges and nuances of Higher Education. ICSK’s Higher Educational Fair 2020 is a unique opportunity for the children to get the information and knowledge about the opportunities from all over the world that await them and have a long term effect in their lives.