പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഐഡിയൽ സലീമിന് യാത്രയയപ്പ് നൽകി

0
22

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വെൽഫെയർ വിങ് ചെയർമാൻ ഐഡിയൽ സലീമിന് യാത്രയയപ്പ് നൽകി.

നീണ്ട പതിനെട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) വെൽഫെയർ വിങ് ചെയർമാനും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യവുമായ ഐഡിയൽ സലീമിനും കുടുംബത്തിനും യാത്രായപ്പ് നൽകി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രസിഡന്റ് ബിനു ചേമ്പാലയത്തിന്റെ അധ്യക്ഷതയിൽ ‌സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന് ആദരവ് രേഖപ്പെടുത്തി അസോസിയേഷന്റെ ഉപഹാരം കൈമാറി. ചടങ്ങിൽ അസോസിയേഷന്റെ രക്ഷാധികാരി ബി എസ് പിള്ളൈ, വൈസ് പ്രസിഡന്റ് ഷാജി പി ഐ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് ഐഡിയൽ സലീമും ഷമീന സലീമും യാത്രയയപ്പിന് നന്ദി പറഞ്ഞു.
യോഗത്തിൽ ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും ട്രഷറർ വിജോ പി തോമസ് നന്ദിയും പറഞ്ഞു.

2 Attachments