ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഡാമിൻറെ പരമാവധി സംഭരണപരിധി 2403 അടിയാണ് എന്നാൽ ഇപ്പോൾ ജലനിരപ്പ് 2390.86 അടിയായി ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത് എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
ഡാമിലെ ജലനിരപ്പ് 2396 അടിയായാൽ ഓറഞ്ച് അലേർട്ടും 2397 അടിയായാൽ റെഡ് അലേർട്ടും പ്രഖ്യാപിക്കും. അതേസമയം ജലനിരപ്പ് ഡാമിന്റെ പരമാവധി സംഭരണ പരിധിയിൽ എത്തിയാൽ മാത്രമേ ഷട്ടറുകൾ തുറക്കുകയുള്ളു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.