ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ഇ വർഷത്തെ ഓണാഘോഷം”ഓണനിലാവ് 2019″ ന്റെ ഫ്ളയർ പ്രകാശനം രക്ഷാധികാരി അഡ്വ.ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. അസോസിയേഷന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു. ഒക്ടോബർ 4 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണനിലാവ് 2019 അരങ്ങേറുമെന്നു പ്രസിഡണ്ട് സുനിൽ കുമാറും ജനറൽ സെക്രട്ടറി ജോസ് തോമസും അറിയിച്ചു.
പ്രശസ്ത സിനിമാ താരം മനോജ്.കെ.ജയൻ മുഖ്യാതിഥി ആയി എത്തുന്ന പരിപാടിയിൽ സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ചു കൊണ്ട് “മൺസൂൺ ബീറ്റ്‌സ് “ എന്ന മ്യൂസിക്കൽ ഷോയുമായി പ്രശസ്ത പിന്നണി ഗായികയും, സംഗീത സംവിധായകയും, പന്ത്രണ്ടോളം വാദ്യോപകരണങ്ങളുടെ ഉപയോഗത്തിൽ വിദഗ്ദയും ആയ സൗമ്യ സനാതനൻ എത്തുന്നു . മലയാളത്തിലെ ആദ്യ അക്കാപ്പില്ല കവർ ചെയ്തത് സൗമ്യയാണ്.വിവിധ കലാപരിപാടികളും, ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.